തബൂക്: തബൂക്കിന് സമീപം ദുബയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടിക്കടുത്ത ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുട്ടിത്തൊടി ഷെരീഫിന്റെ മകൻ ഷെറിൻ മുഹമ്മദ്(26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (72) എന്നവരാണ് മരണപ്പെട്ടത്.
തബൂക്കിൽ നിന്നും ദുബയിലേക്കുള്ള യാത്രക്കിടയിൽ ശിഖയിൽ വെച്ച് വ്യാഴാഴ്‌ച പുലർച്ചെയാണ് വാഹനം അപകടത്തിൽ പെപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുനിന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ദുബ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണാന്തര തുടർ നടപടി ക്രമങ്ങൾ ദുബൈ കെഎംസിസി പ്രസിഡണ്ട് സാദിഖ് അല്ലൂരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. മുഹമ്മദ് ഷെറിന്റെ പിതൃ സഹോദരൻ റിയാദിൽ നിന്നും ദുബയിൽ എത്തിയിട്ടുണ്ട്.