ന്യൂഡൽഹി: കാശ്‌മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമത്തിൽ ശക്തമായി അപലപിച്ചു സുപ്രീം കോടതി. മനുഷ്യത്വരഹിതവും നീചവുമായ ആക്രമണമാണ് പഹൽഗാമിൽ നടന്നതെന്ന് സുപ്രീം കോടതി പാസ്സാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഫുൾകോർട്ട് യോഗം വിളിച്ചായിരുന്നു സുപ്രീം കോടതിയുടെ അസാധാരണ നടപടി.
പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി ആദരരഞ്ജലികൾ അർപ്പിച്ച കോടതി രണ്ട് മിനിറ്റ് മൗനം ആചരിച്ചു. അതി ക്രൂരമായ ആക്രമണമാണ് പഹൽഗാമിൽ നടന്നതെന്ന് കോടതി വിലയിരുത്തി. കാശ്‌മീരിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ പഹൽ ഗാമിൽ ഇന്നലെ ഉച്ചയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാര സീസണായതിനാൽ നിരവധി സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു.
ഭീകരാക്രമണത്തിൽ ഒരു മലാളിയുൾപ്പടെ 29 പേർക്കാണ് ജീവൻ നഷ്‌ടമായത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപ സംഘടനായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രണം നടത്തിയ ഭീകരരുടെ രേഖാചിത്രം എൻഐഎ പുറത്തുവിട്ടിട്ടുണ്ട്.