21.8 C
Saudi Arabia
Friday, October 10, 2025
spot_img

ട്രംപ് നാളെ സൗദിയിലെത്തും; ഗസ്സ പ്രധാന ചർച്ചയാകും

റിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നാളെ സൗദിയിലെത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്‌ച നടത്തും. ഇസ്രായേൽ ഗസ്സയിൽ ആക്രമണം ശക്തമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യം കാണുന്നുണ്ട്. ഗസ്സ വേദി നിർത്തൽ നിർദേശവും ഗസ്സ പുനർ നിർമ്മാണ പദ്ധതിയും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.ഗസ്സയിലെ മാനുഷിക സഹായ വിതരണ പദ്ധതി ഏറ്റെടുക്കാനുള്ള നിർദ്ദേശവും അദ്ദേഹം അവറ്ത്തരിപ്പിക്കും.

ഫലസ്‌തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസ്, സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽ ഷറാ, ലബനാൻ ജോസഫ് ഔൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ഇത് സംബന്ധിച്ച് സൽമാൻ മുന്നോട്ട് വെച്ച നിർദേശം ട്രംപ് സ്വീകരിക്കുകയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും ചുമതലയേറ്റ ട്രംപ് നടത്തുന്ന ആദ്യ പശ്ചിമേഷ്യൻ സന്ദർശനമാണിത്. സൗദിക്ക് പുറമെ ഖത്തറും യുഎഇയും ട്രംപ് സന്ദർശിക്കുന്നുണ്ട്.

പശ്ചിമേഷ്യൻ സന്ദർശനത്തിൽ ഇസ്രായേൽ ഒഴിവാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാ കുന്നതിന്റെ സൂചന അല്ലെന്ന് യുഎസ് നയതന്ത്ര പ്രതിനിധി മൈക് ഹുക്കാബി പറഞ്ഞു. അതെ സമയം ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ മുൻപായി ഗസ്സയിൽ വെടി നിർത്തൽ നടപ്പിലാക്കാൻ ഇസ്രയേലിന്റെ മേൽ യുഎസ് ഉദ്യോഗസ്‌ഥർ സമ്മർദം ചൊലുത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.

ഇസ്രായേൽ രാഷ്ട്രത്തെ നിരവധി അറബ് രാജ്യങ്ങൾ അംഗീകരിച്ചെങ്കിലും സൗദി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഗസ്സയിൽ സമ്പൂർണ വെടി നിർത്തൽ നടപ്പാക്കിയെങ്കിൽ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടിലാണ് സൗദി ഭരണകൂടം. അതോടൊപ്പം പലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തെ ഇസ്റായേൽ അംഗീകരിക്കുകയും വേണമെന്നാണ് സൗദിയുടെ ആവശ്യം. അബ്രഹാം കരാർ വിപുലീകരിക്കുകയാണ് ട്രംപിൻറെ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു.

Related Articles

- Advertisement -spot_img

Latest Articles