റിയാദ്: ഹജ്ജ് കാമ്പയിനുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയ മൂന്ന് ഇന്തോനേഷ്യൻ നിവാസികളെ അറസ്റ്റ് ചെയ്‌തു. സോഷ്യൽ മീഡിയകളിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് മക്കയിലെ സുരക്ഷാ പട്രോളിംഗ് ടീം അറസ്റ് ചെയ്‌തത്.
പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് താമസവും ഗതാഗതവും നൽകുമെന്ന് അവകാശപ്പെട്ട് ഇവർ സോഷ്യൽ മീഡിയയിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകിയതായി സുരക്ഷാ വിഭാഗം അറിയിച്ചു. ആവശ്യമായ നിയമനടപടി സ്വീകരിച്ച ശേഷം പ്രതികളായ താമസക്കാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും എല്ലാവരും പാലിക്കണമെന്നും നിയമലംഘന കേസുകൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.