ഹൈദരാബാദ്: തെലുങ്കാനയിലെ ചാർമിനാറിന് സമീപം വൻ തീപിടുത്തം. തീപിടുത്തത്തിൽ രണ്ടു സ്ത്രീകളുൾപ്പടെ 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
ചാർമിനാറിന് സമീപമുള്ള ഗുൽസാർ ഹൗസിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ ആറു മണിക്കാണ് തീ പടർന്ന് പിടിച്ചത്. അപകട കാരണം വ്യക്തമല്ല.
അപകടത്തെ തുടർന്ന് പൊള്ളലേറ്റവരെയും പുക ശ്വസിച്ചു അബോധാവസ്ഥയിലായവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുപതിലധികം ആളുകൾ ചികിത്സയിലുണ്ടെന്ന് അറിയിരുന്നു.
കച്ചവട സ്ഥാപനങ്ങളും വീടുകളും തിങ്ങി നിറഞ്ഞ ഭാഗങ്ങളിലാണ് തീ പിടിത്തം ഉണ്ടായത്, രക്ഷ പ്രവർത്തനം തുടരുകയാണ്,