ആലപ്പുഴ: തപാൽ വോട്ടുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന് പിന്നാലെ ജി സുധാകരനെതിരെ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. സുധാകരൻ പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്നാണ് വിമർശനം.പാർട്ടിയെ മോശമാക്കാനും സർക്കാരിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടിയുമായിരുന്നു സുധാകരൻറെ പ്രസംഗമെന്ന് വിമർശനമുയർന്നു.
സുധാകരനെതിരെ പാർട്ടി പരസ്യമായ നിലപാട് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. വിഷയം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തും. 1989ൽ ആലപ്പുഴയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച കെവി ദേവദാസിന് വേണ്ടി പോസ്റ്റൽ ബാലറ്റ് തിരുത്തി എന്നായിരുന്നു സുധാകരൻറെ ഗുരുതര ആരോപണം. പ്രസംഗം വിവാദമായതിന് പിന്നലെ അദ്ദേഹം പ്രസംഗം തിരുത്തിയിരുന്നു. ഈ വിഷയത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ജി സുധാകരനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശിച്ചതിനെതിരെ എച് സലാം എംഎൽഎക്കെതിരെയും വിമർശങ്ങൾ ഉണ്ടായി. കുഞ്ചൻ നമ്പ്യാർ സ്‌മാരകത്തിന്റെ നിർമ്മാണം ശരിയല്ലെന്നുള്ള സുധാകരൻറെ പ്രസ്‌താവനക്കെതിരെയായിരുന്നു സലാമിന്റെ പോസ്റ്റ്.