39.8 C
Saudi Arabia
Friday, August 22, 2025
spot_img

35 ദശലക്ഷത്തിലധികമാളുകൾക്ക് യാത്രാസൗകര്യമൊരുക്കി സൗദി ട്രെയിൻ

റിയാദ്: സൗദി അറേബ്യയിലെ റെയിൽ ഗതാഗത മേഖലയിൽ വൻ മുന്നേറ്റം. പുതു വർഷത്തിൻറെ ആദ്യ പാദത്തിൽ മാത്രം 35 ദശലക്ഷത്തിലധികം യാത്രക്കാർ ട്രെയിൻ ഉപയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (TGA) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്.

സൗദിയിൽ റെയിൽ ഗതാഗത മേഖലയിൽ യാത്ര ചെയ്യുന്നവന്നരിലുണ്ടായ ശ്രദ്ധേയമായ വളർച്ചയാണ് കണക്കുകൾ കാണിക്കുന്നത്. 2025 ൻറെ ആദ്യ പാദത്തിൽ തന്നെ 3.4 ദശലക്ഷത്തിലധികം യാത്രക്കാർ ഇന്റർസിറ്റി ട്രെയിനുകളിൽ യാത്ര ചെയ്‌തതായി TGA വിശദീകരിച്ചു.

32.3 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഇൻട്രാ-സിറ്റി ട്രെയിനുകളിൽ യാത്ര ചെയ്തിട്ടുള്ളതെന്നും TGA പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. 25 ദശലക്ഷത്തിലധികം യാത്രക്കാരുമായി ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ട്രെയിനുകളുടെ പട്ടികയിൽ റിയാദ് ട്രെയിൻ ഒന്നാമതെത്തി .

ദശലക്ഷത്തിലധികം യാത്രക്കാരാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ഷട്ടിൽ 6 ഉപയോഗപ്പെടുത്തിയത്. അതേസമയം റിയാദിലെ പ്രിൻസസ് നൂറ ബിന്റ് അബ്ദുൾറഹ്മാൻ സർവകലാശാലയിലെ ഓട്ടോമേറ്റഡ് ഷട്ടിൽ 900,000 ത്തിലധികം യാത്രക്കാർ ഉപയോഗിച്ചു.

ചരക്കുകളുടെയും ധാതുക്കളുടെയും ഗതാഗതവുമായി ബന്ധപ്പെട്ട്, 3.8 ദശലക്ഷം ടണ്ണിലധികം എണ്ണവും 239,000-ത്തിലധികം കണ്ടെയ്‌നറുകളും റെയിൽ‌വേ വഴി കയറ്റി അയച്ചതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പറഞ്ഞു. സൗദി സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിലും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും പ്രത്യേകിച്ച് വ്യാവസായിക, ഖനന മേഖലകളിൽ, ട്രെയിനുകളുടെ പങ്ക് വളരെ വലുതാണ്. ദേശീയ തലത്തിൽ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളിൽ ട്രെയിൻ സർവീസുകൾക്കുള്ള നിർണ്ണായക പങ്കാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും TGA വിശദീകരിച്ചു.

സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യങ്ങൾ ട്രെയിൻ സർവീസുകൾ നൽകുന്നതോടൊപ്പം അന്തരീക്ഷ മലിനീകരണം കുറക്കാനും സഹായിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles