കൊച്ചി: എറണാകുളം മരടിൽ അസം സ്വദേശികളുടെ മകളെ കാണാനില്ലെന്ന് പരാതി. പതിനാലു വയസ്സുള്ള കുട്ടിയെയാണ് കാണാതായത്. പെൺകുട്ടി ചൊവ്വാഴ്‌ച വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു. തുടർന്നാണ് മാതാപിതാക്കൾ മരട് പോലീസിൽ പരാതി നൽകിയത്. മരട് പോലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്.