ജിദ്ദ : പതിമൂന്നാമത് സിബിഎസ്ഇ ക്ലസ്റ്റ്ർ മീറ്റ് ഫുട്ബോൾ മത്സരത്തിൽ അൽ മവാരിദ് ഇന്റർനാഷണൽ സ്കൂൾ സൗദി ക്ലസ്റ്റർ ചാമ്പ്യൻ മാരായി. ജിദ്ദയിലെ സൗദി സിറ്റി സ്റ്റേഡിയത്തിലായിരുന്നു മൽസരം. സൗദിയിലെ മുഴുവൻ സിബിഎസ്ഇ സ്‌കൂളുകളും പങ്കെടുത്തു. മത്സരത്തിലെ ജേതാക്കൾ സെപ്റ്റംബറിൽ വരണാസിയിൽ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ സ്കൂൾ ജുബൈലിനെ സെമി ഫൈനലിൽ കീഴടക്കിയാണ് അൽ മവാരിദ് സ്കൂൾ ഫൈനലിൽ എത്തിയത്. ഏറെ വാശിനിറഞ്ഞ മത്സരത്തിൽ സമനിലക്ക് ശേഷം നടന്ന പെനാൽറ്റി ഷൂറ്റൗട്ടിൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദയെയാണ് മാവാരിദ് സ്‌കൂൾ പരാജയപ്പെടുത്തി ക്ലസ്റ്റർ ഫുട്ബോൾ ജേതാക്കളായത്.
ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പ്രിൻസിപ്പൾ മുഹമ്മദ് ഇമ്രാൻ, ചെയർമാൻ ഡോ: സലീം, എസ്.എം.സി മെമ്പർ ഡോ ഹേമലത, അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എം ആർ ഗസൻഫർ തുടങ്ങിയവർ ജേതാക്കൾക് ഉള്ള ട്രോഫി യും മെഡലുകളും സമ്മാനിച്ചു. ടൂർണ്ണമെമെന്റിലെ ഏറ്റവും നല്ല ഡിഫന്ററായി മവാരിദ് സ്കൂൾ വിദ്യാർത്ഥി യായ ജാസിലിനെ തെരഞ്ഞെടുത്തു.