വയനാട്: മാനത്താവടിയിൽ നിന്നും കാണാതായ ഒൻപത് വയസ്സുകാരിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. വീടിന് സമീപത്തെ വനമേഖല കേന്ദ്രീകരിച്ചു ഫയർഫോയ്‌സും വനം വകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ശക്തമായ മഴയും കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ആൺ സുഹൃത്തായ ദിലീഷിന്റെ വെട്ടേറ്റ് വാകേരി സ്വദേശി പ്രവീണ ഇന്നലെയാണ് മരണപ്പെട്ടത്. ദിലീഷിന്റെ ആക്രമണത്തിൽ പ്രവീണയുടെ മക്കൾക്കും പരിക്കേറ്റിരുന്നു. 14 വയസ്സുള്ള മൂത്തകുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. കുട്ടി മാനത്താവടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടാമത്തെ കുട്ടിക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയ തട്ടി കൊണ്ടുപോയതാണോ എന്നും പോലീസിനെ സംശയമുണ്ട്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. കൊലപാതക കാരണം വ്യക്തമല്ല.