വയനാട്: മാനന്തവാടി വാകേരി കൊലപാതക കേസിലെ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ് ചുമത്തിയത്. പ്രതി ദിലീഷ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കൽപറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് ദിലീഷ് പെൺ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂത്ത പെൺകുട്ടിക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കൃത്യത്തിന് ശേഷം പ്രതി ഇളയകുട്ടിയെയുമായി കടന്ന് കളഞ്ഞിരുന്നു. പോലീസും വനം വകുപ്പും ഫയർ ഫോയ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് തൊട്ടടുത്ത തോട്ടത്തിൽ നിന്നും പ്രതിയെപിടികൂടിയത്. കൂടെയുണ്ടായിരുന്ന പെൺ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.