കൊച്ചി: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പോലീസ് അന്വേഷണം തുടങ്ങി. കോതമംഗലം ഊന്നുകളിൽ ബേബി ദേവസ്യയും ഭാര്യ മോളി ബേബിയുമായിരുന്നു മരിച്ചത്.
മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും ബേബിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ദമ്പതികളെ പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഊന്നുകൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.