ആലപ്പുഴ: ആലപ്പുഴയിൽ പതിനഞ്ച് വയസ്സുകാരനെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയിൽ. സ്വകാര്യ ബസ് ഡ്രൈവർ വള്ളിക്കുന്നം കടുവിനാൽ മുറിയിൽ അരുൺ സോമനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന പതിനഞ്ചുകാരനെയാണ് സോമൻ പീഡനത്തിനിരയാക്കിയത്. അച്ചന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയ ശേഷം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടി കരഞ്ഞു നിലവിളിച്ചിട്ടും പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ശേഷം പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ഭരണിക്കാവ്-ചെങ്ങന്നൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് അരുൺ സോമൻ