39.6 C
Saudi Arabia
Tuesday, August 26, 2025
spot_img

ഗാസ വെടിനിർത്തൽ; ഇസ്രായേലിൻറെ പൂർണ്ണമായ പിൻവാങ്ങലും സ്ഥിരമായ വെടിനിർത്തലും വേണമെന്ന് ഹമാസ്

ഗാസ: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ നിർദ്ദേശത്തിന് ഔദ്യോഗിക പ്രതികരണം സമർപ്പിച്ചതായി ഹമാസ് അറിയിച്ചു. ഈജിപ്ത്, ഖത്തർ എന്നീ മധ്യസ്ഥർ മുഖേനയാണ് പ്രതികരണം അറിയിച്ചത്. മേഖലയിൽ സ്ഥിരമായ വെടിനിർത്തൽ, ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കൽ, പ്രദേശത്തെ പലസ്തീനികൾക്കുള്ള മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കുന്നതിനുള്ള ഉറപ്പ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്.

യുഎസ് നിർദ്ദേശം അംഗീകരിച്ചതായി പ്രസ്താവനയിൽ വ്യക്തമല്ലെങ്കിലും വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് പ്രതികരണമെന്നും പലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾക്ക് അറുതി വേണമെന്നും ആവശ്യപെട്ടു. മധ്യസ്ഥർക്ക് ഔപചാരിക മറുപടി നൽകിയതിന് ശേഷവും നിർദ്ദേശത്തിൽ ഹമാസ് മാറ്റങ്ങൾ വരുത്തുകയാണെന്ന് സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ച് ഒരു ഇസ്രായേലി മാധ്യമം റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയുള്ള നിർദ്ദേശം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ അംഗീകരിച്ചിരുന്നു. തടവുകാരുടെ കൈമാറ്റവും ഗാസയില ഘട്ടം ഘട്ടമായുള്ള ഇസ്രായേലി സൈനികരുടെ പുനർവിന്യാസം ഉൾപ്പെടെയാണ് കരാറിന്റെ ഉള്ളടക്കം.

പ്രാദേശിക, അന്തർദേശീയ സ്രോതസ്സുകൾ പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, ഹമാസ് 10 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുകയും മരിച്ച 18 വ്യക്തികളുടെ അവശിഷ്ടങ്ങൾ കൈമാറുകയും ചെയ്യണമെന്നാണ് അതെ സമയം ജീവപര്യന്തം തടവ് അനുഭവിക്കുന്ന 125 പലസ്തീൻ തടവുകാർ, 2023 ഒക്ടോബർ 7 ന് ശേഷം ഗാസയിൽ നിന്ന് പിടികൂടിയ 1,111 തടവുകാർ, 180 പലസ്തീൻ മൃതദേഹങ്ങൾ എന്നിവ ഹമാസിന് കൈമാറും.

പൊതു ചടങ്ങുകൾ ഇല്ലാതെ രണ്ടു ഘട്ടങ്ങളിലായി മോചനങ്ങൾ നടപ്പിലാക്കും. ആദ്യ ഗ്രൂപ്പ് ആദ്യ ദിവസവും രണ്ടാമത്തേത് ഏഴാം ദിവസവും കൈമാറും. ഐക്യരാഷ്ട്രസഭയുടെയും റെഡ് ക്രസന്റിന്റെയും മേൽനോട്ടത്തിൽ ഗാസയിലേക്ക് മാനുഷിക സഹായം ഉടനടി നൽകുമെന്നതും കരാറിൽ ഉൾപ്പെടുന്നു. വെടിനിർത്തൽ നടപ്പാക്കൽ കാലയളവിലും ഇരു ടീമുകളുടെയും സമ്മതത്തോടെ ദീർഘിപ്പിക്കുന്ന കാലത്തേക്കും കരാർ തുടരും.

2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായേൽ ദീർഘവും മാരകവുമായ ആക്രമണം നടത്തിവരികയാണ്. ഇതിന്റെ ഫലമായി ഏകദേശം 54,400 പലസ്തീനികൾ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ പറയുന്നു. എൻക്ലേവിലെ രണ്ട് ദശലക്ഷത്തിലധികം നിവാസികൾ പട്ടിണിയിലാവുമെന്ന് മാനുഷിക ഏജൻസികൾ മുന്നറിയിപ്പ് നല്കികൊണ്ടിരിക്കുകയാണ്.

അന്താരാഷ്ട്ര നിയമനടപടികളും പുരോഗമിക്കുകയാണ്. നവംബറിൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗാസയിലെ പെരുമാറ്റത്തിന്റെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) വംശഹത്യ കേസും നേരിട്ട് കൊണ്ടിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles