ജുബൈൽ: ബലിപെരുന്നാൾ പ്രാമാണിച്ചു ജുബൈൽ ലുലു മാളിൽ ഇന്ന് സംഗീത സായാഹ്നം. ഇന്ന് രാത്രി 7.30 ന് ജുബൈൽ ലുലു ഹൈപ്പർ മാർകെറ്റിലാണ് സംഗീത പരിപാടി ഒരുക്കിയിട്ടുള്ളത്.
പ്രശസ്‌ത ഗായകനും പട്ടുറുമാൽ ഫെയിമുമായ അക്ബർ ഖാനും ശബാനയുമാണ് ഈദ് മ്യൂസിക്കൽ നൈറ്റ് നയിക്കുന്നത്. സംഗീത വിരുന്ന് ധന്യമാക്കാൻ പ്രവാസി ഗായകരുടെ സാന്നിധ്യവും ഉണ്ടാവും.
സംഗീതങ്ങൾക്ക് പുറമെ സാംസ്‌കാരിക ആഘോഷങ്ങളും പെരുന്നാൾ ദിനത്തിൽ ലുലു ഹൈപർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.