ദമാം: ഇറാന് നേരെയുള്ള ഇസ്റാഈൽ ആക്രമണത്തിന്റെ പശ്ചാതലത്തിൽ ദമ്മാം എയർപോർട്ടിൽ നിന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ വന്നു തുടങ്ങി. സഊദിയിലെ കിഴക്കൻ മേഖലയിലെ പ്രധാന വിമാനത്താവളമായ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വെച്ചതായും ചില സർവീസുകളുടെ സമയ ക്രമം മാറ്റിയതായും അറിയിപ്പ് വന്നു,
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും വിമാനസർവീസ് ഉറപ്പ് വരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മേഖലയിലെ ചില രാജ്യങ്ങളിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ് നടപടിയെന്നും വിമാനത്താവളഅതോറിറ്റി അറിയിച്ചു.