ന്യൂഡൽഹി: ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ രാജ്യത്തെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദഹ്റാൻ ഇന്ത്യൻ എംബസി. ഇറാൻ തിരിച്ചടി നൽകിയതിന് പിന്നാലെ ഇസ്രായേലിലെ ഇന്ത്യൻ എംബസിയും ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി.
പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ദഹ്റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. എംബസി നൽകുന്ന അപ്ഡേറ്റുകൾ ഫോളോ ചെയ്യണെമെന്നും ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു ഇസ്രായേൽ ഇറാനിലെ ദഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഇറാനുനേരെ സൈനിക ആക്രമണം തുടങ്ങിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദഹ്റാനിൽ വലിയ സ്ഫോടനങ്ങൾ കേട്ടതായും കുട്ടികളും സ്ത്രീകളും ആളുകൾ മരണപെട്ടതായും ഇർന അറിയിച്ചു. പിന്നാലെ ജനവാസ കേന്ദ്രങ്ങളിൽ കെട്ടിടങ്ങളിൽ ഭാഗികമായി തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സൈനിക മേധാവികളും ശാസ്ത്രജ്ഞരും ഉൾപ്പടെ പ്രമുഖരാണ് ആക്രമത്തിൽ കൊല്ലപ്പെട്ടത്.