തിരുവനനതപുരം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ യുഡിഎഫ് പിന്തുണക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദ നിലപാടാണ് യുഡിഎഫിന്റേത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫിനെ എതിർക്കുന്ന എല്ലാവരുടെയും സഹായം യുഡിഎഫ് തേടുന്നു. നാടിന് ഗുണാഃ ചെയ്യുന്ന നിലപാടാണോ ഇതെന്ന് യുഡിഎഫ് ആലോചിക്കണം.
..
വിഘടന, വിഭാഗീ,വർഗീയ ശക്തികളുടെ പിന്തുണ എൽഡിഎഫിന് ആവശ്യമില്ല. മുസ്‌ലിം ലീഗിന്റെ അറിവോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കോൺഗ്രസ് സ്വീകരിക്കുന്നത്. നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഏത് സ്ഥാനവും വഹിക്കാൻ യോഗ്യനാന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.