അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഡിജിറ്റൽ ഡാറ്റ റെക്കോർഡറും കണ്ടെത്തിയാതായി വ്യോമമന്ത്രാലയം സ്ഥിരീകരിച്ചു. 294 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കരണങ്ങളെ കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
അപകടത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. എൻഐഎ അന്വേഷണത്തിൽ പങ്കു ചേരും. അപകടത്തിന്റെ കാരണം കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
അപകട സ്ഥലത്ത് നിന്നും കണ്ടെത്തിയ ഡിവിആർ അന്വേഷണത്തിൽ നിർണായകമാകും. അവസാന നിമിഷം വിമാനത്തിൽ എന്താണ് സംഭവിച്ചതെന്ന് ഡിവിആറിലൂടെ വ്യക്തമാകും. . വിമാനത്തിലെ 242 പേരിൽ 241 പേരും മരണപ്പെട്ടിരുന്നു. അഞ്ചു മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പടെ 24 പ്രദേശ വാസികളും അപകടത്തിൽ മരിച്ചു.
പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ ആഘാതം വിലയിരുത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും മോഡി സന്ദർശിച്ചു. ഇന്നലെ നടന്ന ഉന്നത തല യോഗത്തിലും അദ്ദേഹം പങ്കെടുത്തു.