റിയാദ്: ഇസ്രായേൽ ഇറാനിൽ നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇറാൻ. ഇസ്റാഈലിലേക്ക് ഇറാന്റെ മിസൈലും ഡ്രോണുകളും പതിച്ചു കൊണ്ടിരിക്കുന്നു. ടെൽഅവീവിൽ ഉൾപ്പെടെ ഇസ്റാഈലിന്റെ വിവിധയിടങ്ങളിൽ വൻ സ്ഫോടനം നടക്കുന്നതായി റിപ്പോർട്ടുകൾ.
ഇസ്റാഈൽ തലസ്ഥാനമായ തെൽ അവീവ് ലക്ഷ്യമാക്കിയാണ് ഇറാന്റെ തിരിച്ചടി. തുടർച്ചയായി നിരവധി മിസൈലുകളും ഡ്രോണുകളും വർഷിച്ചു. ആക്രമണം ഇസ്റാഈൽ സ്ഥിരീകരിചിച്ചുണ്ട്. തൽ അവീവിൽ വലിയ രീതിയിലുള്ള സ്ഫോടനങ്ങളുണ്ടായതായി വാർത്തകളാണ് പുറത്തുവരുന്നത്.
ഇറാന് പിന്തുണയുമായി യമനിൽ നിന്നും ഹൂതികൾ തൊടുത്ത മിസൈൽ ഇസ്റാഈലിലെ ഹെബ്രോണിൽ പതിച്ചു. കൂടുതൽ ആക്രമണം പ്രതീക്ഷിച്ച് ഇറാൻ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയിട്ടുണ്ട്.
ഇസ്രായേൽ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും വ്യക്തമായ നിർദേശം ലഭിക്കാതെ പുറത്തിറങ്ങാൻ പാടില്ലെന്നും നിർദേശിച്ചു. നേതാകളും പ്രധാനികളും ബങ്കറിൽ തന്നെ കഴിയണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ സമാധാനിന്തരീക്ഷം തകർത്ത് മേഖലയെ യുദ്ധത്തിലേക്ക് തള്ളി നീക്കുന്ന നടപടിയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്റാഈൽ ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്.
ഇരുന്നൂറോളം യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വെള്ളിയാഴ്ച പുലർച്ചയും പകലും രാത്രിയുമായി നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി, സായുധസേന മേധാവി ജനറൽ മുഹമ്മദ് ബാഖിരി, മുതിർന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മഹ്ദി തെഹ്റാൻശി, ആണവ ശാസ്ത്രജ്ഞനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫരീദൂൻ അബ്ബാസി, റെവലൂഷനറി ഗാർഡ് മിസൈൽ പദ്ധതി മേധാവി ജനറൽ അമീർ അലി ഹാജിസാദ, ഖാതമുൽ അൻബിയ ബ്രിഗേഡ് തലവൻ ഗുലാം അലി റാശിദ് എന്നീ പ്രമുഖരാണ് ഇറാനിൽ കൊല്ലപ്പെട്ടിരുന്നത്.