ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ചു. ജിദ്ദ അൽ അബീർ ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കിം പാറയ്ക്കൽ അധ്യക്ഷം വഹിച്ചു. വേങ്ങര കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോഷ്യൽ അസീസ് മുഖ്യഅനുസ്മരണം നടത്തി.
ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ ഉടനീളം മുറുകെപിടിച്ച നേതാവായിരുന്നു തെന്നല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾക്ക് പഠിക്കുവാനുള്ള ഒരു പാഠപുസ്‌തമാണ് അദ്ദേഹം. പാരമ്പര്യമായി ലഭിച്ച വസ്തുവകകൾ പൊതുപ്രവർത്തനത്തിനായി ചിലവഴിച്ച അദ്ദേഹത്തെ പോലുള്ളവർ ഒരിക്കലും അധികാരത്തിന്റെ പുറകെ പോയിട്ടില്ല. പാർട്ടിയിലെ എല്ലാവർക്കും പൊതുസമ്മതനായി പ്രവർത്തിച്ച മറ്റൊരു നേതാവ് കോൺഗ്രസിൽ സമീപകാലത്ത് ഉണ്ടായിട്ടില്ല. വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒരു വഴികാട്ടിയായി അദ്ദേഹത്തിന്റെ സ്മരണകൾ എന്നും നിലനിൽക്കട്ടെ എന്നും അഭിപ്രായപ്പെട്ടു.
ഒഐസിസി റീജിയണൽ കമ്മറ്റി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി, ജനറൽ സെക്രട്ടറിമാരായ അസാബ് വർക്കല, മനോജ് മാത്യു, ഗ്ലോബൽ കമ്മറ്റി അംഗം അലി തേക്കുതോട്, സെക്രട്ടറി യുനുസ് കാട്ടൂര്‍, വനിതാ വിഭാഗം പ്രസിഡന്റ് മൗഷ്മി, എക്സിക്യൂട്ടീവ് അംഗങ്ങൾ ഷമീര്‍ കാളികാവ്, അബ്ദുല്‍ മജീദ് ചേരൂര്‍, നാസർ കോഴിത്തോടി, അയൂബ് പന്തളം, അർഷാദ്, അഷറഫ് മഹേഷ്, ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.