വാഷിങ്ങ്ടൺ: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ സൈനിക സന്നാഹങ്ങളും യുദ്ധക്കപ്പലുകളും സജ്ജമാക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം. ആക്രമണ ലക്ഷ്യമില്ലെന്നും ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ ശേഷിയെ സഹായിക്കാനുള്ള നീക്കം മാത്രമാണ് തങ്ങൾ നടത്തുന്നതെന്നും പെന്റഗൺ വിശദീകരിച്ചു.
ആണവ കരാറിൽ ഇറാൻ ഒപ്പിട്ടിട്ടില്ലെങ്കിൽ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടതി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ആണവ പദ്ധതിയിൽ നിന്നും ഇറാൻ പിന്മാറണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ഇനിയും അതിന് തീയ്യറിലെങ്കിൽ ഇറാൻ അതി രൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതെ സമയം ഇസ്രയേലിനെതിരെ ഇറാൻ പ്രത്യാക്രമണം നടത്തി. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റെന്നും ഒരാൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.