28.5 C
Saudi Arabia
Friday, August 22, 2025
spot_img

രാജ്യത്തിൻറെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ഇറാനുണ്ട്; ചൈന

ബെയ്‌ജിംഗ്: ഇറാൻ ഇസ്രായേൽ സംഘട്ടനത്തിൽ ഇസ്രയേലിനെ പരോക്ഷമായി വിമർശിച്ച് ചൈന. ഇറാനിലെയും ഇസ്രയേലിലെയും സ്ഥിതിഗതികൾ സൂക്ഷമായി വിലയിരുത്തി വരികയാണ്. ഇരു രാജ്യങ്ങളിലും താമസിക്കുന്ന പൗരന്മാർക്ക് സുരക്ഷ മുൻകരുതലിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറാനെതിരെ ഇസ്രായേൽ ആക്രമണത്തിൽ അതീവ ഉത്കണ്ഠയുടെന്നും ചൈന വ്യക്തമാക്കി. ആക്രമണം ഇരു രാജ്യങ്ങൾക്കും പ്രയോചനം ചെയ്യില്ലെന്നും ചൈന ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി സംഘർഷം കുറക്കണം. ഇറാന്റെ പരമാധികാരം സുരക്ഷ, പ്രാദേശിക സമഗ്രത എന്നിവക്ക് മേലുള്ള ഏതൊരു കടന്നു കയറ്റത്തെയും ചൈന എതിർക്കുന്നു. സംഘർഷ സാഹചര്യം തണുപ്പിക്കാൻ ക്രിയാത്മക പങ്കു വഹിക്കാൻ തയ്യാറാണെന്നും ചൈന പറഞ്ഞു. സംഘർഷങ്ങൾ വ്യാപിപ്പിക്കുന്നതിന് തങ്ങൾ എതിരാണെന്നും ചൈനീസ് വക്താവ് ലൈൻ ജിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുകയാണ്. ഇറാന്റെ വ്യോമേ കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇന്ന് പുലർച്ചെയും ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടെന്നും 320 ഓളം പേർക്ക് പരിക്കേറ്റെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതിനിടെ ഇറാന്റെ മണ്ണിൽ മൊസാദ് താവളമുണ്ടെനും ഇവിടെ നിന്നും ഇറാനെതിരെ ആക്രമണം നടത്തുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ

 

Related Articles

- Advertisement -spot_img

Latest Articles