41.6 C
Saudi Arabia
Friday, August 22, 2025
spot_img

സ്വരാജിൻറെ ഭാര്യയുടെ പിഎച്ച്ഡി നിയമവിരുദ്ധം; അന്വേഷണം വേണമെന്ന് പരാതി

തിരുവനന്തപുരം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിൻറെ ഭാര്യ സരിത മേനോന് നിയമവിരുദ്ധമായി കണ്ണൂർ സർവകലാശാല നൽകിയ പിഎച്ച്ഡി റദ്ദാക്കാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. കണ്ണൂർ സർവകലാശാല കഴിഞ്ഞ പത്ത് വർഷത്തിനിടെ നൽകിയ എല്ലാ പിഎച്ച്ഡി ബിരുദങ്ങളെ കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നും കമ്മിറ്റി പരാതിയിൽ ആവശ്യപ്പെട്ടു.

പിഎച്ച്ഡി ബിരുദം നേടുന്നതിന് 2008ൽ രജിസ്‌തർ ചെയ്‌ത സരിത നിശ്ചിത പിഴയടച്ച് പ്രബന്ധം മൂല്യനിർണയം നടത്തിച്ചു അഞ്ചു മാസത്തിനുള്ളിൽ ബിരുദം നേടിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ പിഴയടച്ചാൽ ഗവേഷണ കാലാവധി കഴിഞ്ഞ ആർക്കും പിഎച്ച്ഡി നൽകാമെന്ന സർവകലാശാലയുടെ ആനുകൂല്യത്തിലാണ് ബിരുദം കരസ്ഥമാക്കിയത്.

കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് യോഗ്യതയോ പിഎച്ച്ഡി ബിരുദമോ ആണ് ചുരുങ്ങിയ യോഗ്യത. സ്വാരാജിന്റെ ഭാര്യ നെറ്റ് യോഗ്യത നേടിയിട്ടില്ലെന്നും 2001ൽ കേരള സർവകലാശാലയിൽ നിന്നും നേടിയ എംബിഎ ബിരുദം മാത്രമാണുള്ളതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു

 

Related Articles

- Advertisement -spot_img

Latest Articles