ബ്രിട്ടൻ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയുള്ളതിനാൽ ഇസ്രായേലിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യുകെ വിദേശകാര്യ ഓഫീസ് അവരുടെ മാർഗ്ഗനിർദ്ദേശം പുതുക്കി. ഇസ്രായേലിലോ അധിനിവേശ പ്രദേശങ്ങളിലോ ഉള്ള ഏതൊരാളും പ്രാദേശിക അധികാരികളുടെ ഉപദേശം പാലിക്കണമെന്നും അവർ ഉപദേശിക്കുന്നു.
“ഇത് വളരെ വേഗത്തിൽ മോശമാകുന്ന ഒരു സാഹചര്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, ഇത് കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കാനും സ്ഥിതി കൂടുതൽ വഷളാകാനുള്ള സാധ്യതയുണ്ട്, നിലവിലെ സാഹചര്യം രാജ്യത്തിന് പുറത്തേക്കുള്ള വ്യോമ ബന്ധങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ട്, റോഡ് ബന്ധങ്ങളെ തടസ്സപ്പെടുത്തിയേക്കാമെന്നും പുതുക്കിയ നിർദേശത്തിൽ പറയുന്നുണ്ട്.
ഇസ്രായേലിൽ ഉള്ളവർ അവിടത്തെ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലാണെങ്കിൽ,പലസ്തീൻ സിവിൽ ഡിഫൻസിൽ നിന്നുള്ളതുൾപ്പെടെയുള്ള പ്രാദേശിക നിർദ്ദേശങ്ങൾ പാലിക്കുന്നത് തുടരുവാനും നിർദേശമുണ്ട്.