24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

പിവി അൻവർ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടു

മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ എംഎൽഎ പിവി അൻവർ സമസ്‌ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്ശിച്ചു. തെരെഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമാണ് അൻവർ ജിഫ്രി തങ്ങളെ സന്ദർശിച്ചത്. ഇന്നത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദർശനം മാത്രമാക്കി ചുരുക്കിയതിന് ശേഷം ആദ്യ സന്ദർശനം തങ്ങളെയായിരുന്നു.

സമസ്‌ത ഇകെ വിഭാഗത്തിന് നിലമ്പൂർ മണ്ഡലത്തിലുള്ള സ്വാധീനവും മുസ്‌ലിം ലീഗുമായി സമസ്‌ത ഇടഞ്ഞു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്‌ച കൂടിയാണ് അൻവറിന്റേത്. നേരത്തെ അൻവർ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്നത്തെ കലാശക്കൊട്ടിന് പകരം ഭവനസന്ദർശനം നടത്തുമെന്ന് അൻവർ പറഞ്ഞിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’, എന്നാണ് പി വി അന്‍വര്‍ അറിയിച്ചത്.

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ നാളെ മുതൽ നിശബ്‌ദ പ്രചാരണമാണ്. വ്യാഴഴ്ച്ചയാണ് വോട്ടെടുപ്പ്. ൨൩ണ് തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വരും. യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയർത്തിയാണ് എൽഡിഎഫ് പ്രചാരണം. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം

 

Related Articles

- Advertisement -spot_img

Latest Articles