റിയാദ്: ലണ്ടനിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐസി 114 മോഡൽ വിമാനത്തിന് റിയാദിൽ എമർജൻസി ലാൻഡിംഗ്. വിമാനത്തിലെ ശുചിമുറിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം കിട്ടിയതിനെ തുടർന്നായിരുന്നു ലാൻഡിംഗ്. ടിഷ്യു പേപ്പറിലാണ് സന്ദേശം എഴുതി വെച്ചത്.
യാത്രക്കാരെ മുഴുവനും ഒരു ഭാഗത്തേക്ക് മാറ്റിയായിരുന്നു പരിശോധന. ആരുടേയും ലഗേജുകൾ എടുക്കാൻ അനുവദിച്ചില്ലായിരുന്നു. രാവിലെ 8.30 മുതൽ ആരംഭിച്ച പരിശോധന രണ്ട് മണിക്കൂറിലധികം നീണ്ടു. പരിശോധന പൂർത്തിയായതിനെ തുടർന്ന് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു.