25.3 C
Saudi Arabia
Thursday, October 9, 2025
spot_img

ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് ‘ഈദ് നിലാവ്’

റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ ‘ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് ‘( F O C) ബലിപെരുന്നാളിനോടനുബന്ധിച്ച് ‘ഈദ് നിലാവ്’ സംഘടിപ്പിച്ചു. മലാസ് ചെറീസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിക്ക് പ്രശസ്ത ഗായിക ആശാ ഷിജു നേതൃത്വം നൽകി. റിയാദിലെ പ്രമുഖ ഗായകർ പങ്കെടുത്ത സംഗീത വിരുന്നും നൃത്ത നൃത്യങ്ങളും ഒപ്പനയും നടന്നു.

പ്രസിഡണ്ട് ഷൌക്കത്ത് പന്നിയങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഫോർക്ക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത് ഉൽഘാടനം ചെയ്തു.കബീർ നല്ലളം സ്വാഗതവും രണ്ടര പതിറ്റാണ്ടിലേറേയായി പ്രവർത്തന രംഗത്തുള്ള സംഘടനയുടെ വിവരണങ്ങൾ സൈദു മീഞ്ചന്ത വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിതീകരിച്ചു റാഷിദ് ദയ (കൊയിലാണ്ടി കൂട്ടം ) ഉമ്മർ മുക്കം ( ഫോർക്ക കൺവീനർ ) ജയൻ കൊടുങ്ങല്ലൂർ (മീഡിയ )അലി അക്ബർ ( കെഎംസിസി വെൽഫെയർ )ഗഫൂർ കൊയിലാണ്ടി (എംഡിഫ് ) സിദ്ധീഖ് കല്ലൂപ്പറമ്പൻ (ഒ ഐ സി സി )എന്നിവർ ആശംസകൾ അറിയിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ സദസ്സിന് അസ്‍ലം കിണാശേരി നന്ദിയും പറഞ്ഞു. ചടങ്ങിൽ എഫ്ഒസി സീനിയർ മെമ്പർ ഷെരീഫ് പയ്യാനക്കലിനെ മെഹസും പൊക്കുന്നും ശുക്കൂർ കാലിക്കറ്റ് (പാണ്ട ) നെ സഹീർ മാവൂരും പൊന്നാട അണിയിച്ച് ആദരിച്ചു.

സിദ്ധിക്ക് പാലക്കൽ’ ജാഫർ മാത്തറ’ മുത്തലിബ് കാലിക്കറ്റ്, സമദ് വാടിയിൽ, അൽത്താഫ് കാലിക്കറ്റ് ‘ശാഹുൽ കാരപ്പറമ്പ് ഇബ്രാഹിം കായലം അജി കാലിക്കറ്റ് ആദിൽ ഉമർ, നൗഷാദ് കൊമ്മേരി, സക്കീർ കണ്ണഞ്ചേരി, സിയാദ് പന്നിയങ്കര. അബ്ദു കിണാശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles