ന്യൂയോർക്ക് : യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ‘ഏതാനും മാസങ്ങൾക്കുള്ളിൽ’ സമ്പുഷ്ട യുറേനിയം ഉത്പാദിപ്പിച്ചു തുടങ്ങാൻ ഇറാന് കഴിയുമെന്ന് യുഎൻ ആണവ നിരീക്ഷണ മേധാവി റാഫേൽ ഗ്രോസി.
ഇറാന്റെ പ്രധാന ന്യൂക്ലിയർ സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും ചിലത് “ഇപ്പോഴും നിലനിൽക്കുന്നു” റാഫേൽ പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കുന്ന സെൻട്രിഫ്യൂജുകളുടെ കുറച്ച് സംഭരണം ഉണ്ടാകുമെന്നും അത് പ്രതീക്ഷിക്കുന്നതിലും നേരത്തെയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുധ ശേഖരത്തിനു അനുവദിക്കപ്പെട്ട ഗ്രേഡിന് തൊട്ടുതാഴെയുള്ള ഇറാന്റെ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ച് അദ്ദേഹം ആശങ്ക ഉന്നയിച്ചു, ഇവ കൂടുതൽ ശുദ്ധീകരിച്ചാൽ ഒമ്പതിലധികം ന്യൂക്ലിയർ ബോംബുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബോംബാക്രമണത്തിന് മുമ്പ് ഈ ശേഖരം നീക്കിയതാണോ അതോ ഭാഗികമായി നശിപ്പിച്ചതാണോ എന്ന് ഐഎഇഎയ്ക്ക് അറിയില്ലെന്ന് സമ്മതിച്ച റാഫേൽ. എപ്പോഴെങ്കിലും ഒരു വ്യക്തത ഉണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.