ഗാസ: താൽക്കാലിക വെടിനിർത്തലിനുള്ള പുതിയ നിർദ്ദേശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പലസ്തീൻ ഗ്രൂപ്പായ ഹമാസ് അറിയിച്ചതായി വാർത്ത. എന്നാൽ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കുന്ന ഒരു കരാറാണ് ഹമാസ് ലക്‌ഷ്യം വെക്കുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞതായി വാർത്തയുണ്ട്.
വെടിനിർത്തലിനായി മധ്യസ്ഥരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ചർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിനും വെടിനിർത്തൽ കരാറിലെത്തുന്നതിനും നേരിടുന്ന തടസ്സങ്ങൾ നീക്കുന്നതിനായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു ഗാസ യുദ്ധം അവസാനിപ്പിക്കുകയും ഫലസ്തീനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു കരാറാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് പറഞ്ഞു.
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശത്തിന് ഇസ്രായേൽ സമ്മതിച്ചതായും സ്ഥിതിഗതികൾ വഷളാകുന്നതിന് മുമ്പ് കരാർ അംഗീകരിക്കാൻ ഹമാസിനോട് സമ്മർദ്ധം ചെലുത്തുന്നതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഹമാസിന്റെ പുതിയ വെളിപ്പെടുത്തൽ . വെടിനിർത്തൽ കരാർ ഒപ്പിടാൻ ഇസ്രേയേൽ ഇസ്രായേൽ സർക്കാരിനും ഹമാസിനും മേൽ സമ്മർദ്ദം ചെലുത്തിവരികയാണ്.
കരാർ ഒപ്പിട്ടാൽ, യുദ്ധം അവസാനിപ്പിക്കുന്നതിനായി 60 ദിവസത്തെ കരാർ കാലയളവ് ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് അടുത്ത ആഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
ഹമാസിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, യുദ്ധാനന്തര ഗാസയിൽ “ഹമാസ് ഉണ്ടാകില്ല” എന്ന് നെതന്യാഹു ഭീഷണി മുഴക്കി. വെടിനിർത്തൽ ചർച്ചകൾ ഉടൻ മുന്നോട്ട് പോയില്ലെങ്കിൽ രാജ്യത്തിന്റെ സൈന്യം ഗാസയിൽ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ആക്സിയോസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.