കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു സ്ത്രീയെ കണ്ടെടുത്തു. സ്ത്രീയുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ത്രീയെ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ജെസിബി ഉപയുയോഗിച്ചു നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.
അതെ സമയം കെട്ടിടം തകർന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ബിന്ദു സ്ത്രീയെ കാണാനില്ലെന്ന് ഭർത്താവാണ് പരാതി പറഞ്ഞത്. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്തുകുന്ന് ബിന്ദുവിനെയാണ് കാണാതായത്. കുളിക്കാൻ പോയതിനാൽ ബിന്ദുവിന്റെ കയ്യിൽ ഫോൺ കരുതിയിരുന്നില്ല. 13ാം വാർഡിലാണ് ബിന്ദു പോയതെന്ന് പറയുന്നു. അത്യഹിത വിഭാഗത്തിലടക്കം തെരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടെത്താനായില്ല.