ടെഹ്‌റാൻ : ഇസ്രായേലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ സംഘർഷത്തിനുശേഷം ഇറാന്റെ അയത്തുള്ള അലി ഖംനെയി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. പുണ്യദിനമായ ആഷുറയുടെ തലേന്ന് ഒരു വിലാപ ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ ആണ് ആദ്യമായി പുറത്ത് വന്നത്.
ആഷുറ അനുസ്മരണ പരിപാടിയിയോടനുബന്ധിച്ചു സ്റ്റേറ്റ് മീഡിയ സംപ്രേഷണം ചെയ്ത വീഡിയോയിലും 85 കാരനായ നേതാവ് പ്രത്യക്ഷപ്പെട്ടു. ഖംനെയി പള്ളിയിൽ പ്രവേശിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ജപിക്കുന്ന ജനക്കൂട്ടത്തിന് നേരെ കൈവീശുകയും തലയാട്ടുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്‌തു. സെൻട്രൽ ടെഹ്‌റാനിലെ ഇമാം ഖൊമേനി പള്ളിയിലാണ് ക്ലിപ്പ് ചിത്രീകരിച്ചതെന്ന് സ്റ്റേറ്റ് ടിവി പറഞ്ഞു.