കോഴിക്കോട്: കൊലപാതക കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം അബൂബർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു.
എന്നാൽ, തുടർ നടപടികളുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ലന്നും അതിനായുള്ള ചർച്ചകൾ തുടരുമെന്നും ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറഞ്ഞു.
ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യചര്‍ച്ചകളിലാണ് തീരുമാനമുണ്ടായതെന്നാണ് അറിവ്. യെമനില്‍ തരീമില്‍നിന്നുള്ള പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഫഫിള് നിയോഗിച്ച യെമന്‍ പണ്ഡിത സംഘവും കൂട്ടത്തിൽ ഉണ്ടായിരുന്നു.
കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് നീട്ടിവെച്ച വധശിക്ഷ പൂര്‍ണമായും ഒഴിവായതായാണ് പ്രതീക്ഷിക്കുന്നത്.
ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ കേരളത്തിൽ നിന്നുള്ള ചിലർ, കൊലചെയ്യപ്പെട്ട തലാലിന്റെ സഹോദരൻറെ ഫേസ്ബുക്ക് വാളിൽ പ്രകോപനപരമായ കമന്റുകൾ ഇട്ടിരുന്നു. ഇത് മോചന ശ്രമത്തെ പ്രതിസന്ധിയിലാക്കുമെന്ന് കാന്തപുരം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.