തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്‌ത നിലയിൽ. ആര്യനാട് കോട്ടക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച്ആസിഡ് കുടിക്കുകയായിരുന്നു. ശ്രദ്ധയിൽ പെട്ട വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും ശ്രീജ ആത്മഹത്യക്ക് ശ്രമിച്ചതായി വിവരങ്ങൾ ഉണ്ട്. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.