കാസറഗോഡ്: കാസറഗോഡ് അമ്പലത്തറ പറക്കാളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്‌തു. ഒരാളുടെ നില അതീവ ഗുരുതരമാണ്. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
ആസിഡ് കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യക്ക് കാരണം എന്താണെന്ന് അറിയില്ല. ഇന്ന് പുലർച്ചെയായിരുന്നു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. സമ്പത്തിക ബാധ്യത മൂലമായിരിക്കാം ആത്മഹത്യ എന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ചു ഞങ്ങൾ ആസിഡ് കുടിച്ചു എന്ന വിളിച്ചുപറയുകയായിരുന്നു. ഇതോടെയാണ് ആത്മഹത്യ വിവരം പുറത്തറിയുന്നത്.
അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മൂന്ന് പേർ മരണപ്പെട്ടിരുന്നു.രണ്ടുപേരുടെ മൃതദേഹം പരിയാരം ആശുപത്രിയിലേക്കും ഒരാളുടേത് കാസറഗോഡ് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. മരിച്ച റഞ്ചേഷും ഗുരുതരാവസ്ഥയിലുള്ള രാകേഷും ജോലിയുള്ളവരാണ്. ഗോപി കർഷകനാണ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്തെന്ന് അറിയില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.