കൊല്ലം: കുടുംബപ്രശ്‌നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കൊല്ലം പുനലൂർ കലയനാടാണ് സംഭവം. ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഐസക്ക് പുനലൂർ പോലീസിൽ കീഴടങ്ങി.
വീട്ടിലുണ്ടായിരുന്ന മകൻറെ കരച്ചിൽ കേട്ട് അയൽവാസികൾ സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് കൊലപതക വിവരം ഐസക് ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.മൂത്തമകൻ കാൻസർ രോഗിയാണ്.