പാലക്കാട്: പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി ഹിജാനാണ് മരണപ്പെട്ടത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാത്രി ഉറങ്ങാൻ കിടന്ന ഹിജാൻ രാവിലെ എഴുനേൽക്കാത്തതിനെ തുടർന്ന് മാതാവ് വാതിലിൽ തട്ടി വിളിച്ചു. വാതിൽ തുറക്കാത്ത കാരണം വാതിൽ പൊളിച്ചു അകത്തു കടക്കുകയായിരുന്നു. പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.