തിരുവനന്തപുരം: വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച കേസിൽ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നജീബ് പോലീസ് സ്റ്റേഷനിലെ സെല്ലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. അടിവസ്ത്രത്തിൻറെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് സ്വയം കഴുത്ത് മുറുക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ട പോലീസ് സെൽ തുറന്ന് അഴിച്ചു മാറ്റുകയായിരുന്നു. കാട്ടാകട ഡിവൈഎസ്‌പി റാഫി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്‌തു. 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോട് സ്വദേശിയായ പ്രതി നജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയിൽ താമസിക്കുന്ന വിധവയാണ് പീഡനത്തിനിരയായത്.
ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പുറത്തുപോയി തിരിച്ചു വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ നജീബ് ഉപദ്രവിക്കുന്നതാണ് കണ്ടത്. തുടർന്ന് പ്രതിയെ തടഞ്ഞുവെച്ച് ബഹളമുണ്ടാക്കി നാട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു.