കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കൊമ്മേരി സ്വദേശി കട്ടികുളങ്ങര വീട്ടിൽ ഹരിദാസനെ (64) യാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്‌തത്.
15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ പിടിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഹരിദാസനെ കോടതിയിൽ ഹാജരാക്കി.