25.2 C
Saudi Arabia
Friday, October 10, 2025
spot_img

ഇന്ത്യ അടുത്ത സുഹൃത്ത്; പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു – താലിബാൻ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള അടുപ്പം തുറന്നുപറഞ്ഞും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയും താലിബാൻ വിദശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. വിദേശ കാര്യമന്ത്രി എസ് ശങ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുത്തഖി.

ഒരു തീവ്രവാദ സംഘടനയും ഇപ്പോൾ അഫ്‌ഗാന്റെ മണ്ണിലില്ലെന്നും അത്തരം പ്രവർത്തനങ്ങൾ താലിബാൻ ഭരണകൂടം അനുവദിക്കില്ലെന്നും അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പറഞ്ഞു. ലക്ഷറെ ത്വയിബയും ജെയ്‌ഷെ മുഹമ്മദും പോലുള്ള തീവ്രവാദ സംഘടനകൾ അഫ്‌ഗാനിസ്ഥാനിൽ ഏറെകാലം പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാലു കൊല്ലത്തിനിടെ താലിബാൻ ഭരണകൂടം അവരെയെല്ലാം തുടച്ചു നീക്കി. അഫ്‌ഗാനിലെ ഒരിഞ്ച് മണ്ണുപോലും ഇപ്പോൾ അവരുടെ നിയന്ത്രണത്തിലില്ല. അതിർത്തി പ്രദേശങ്ങളിൽ അവരുടെ ആക്രമണങ്ങൾ നടക്കുന്നുണ്ട്.

പാകിസ്ഥാൻറെ ഇത്തരം പ്രവർത്തനങ്ങൾ തീർത്തും തെറ്റാണ്. ഇങ്ങനെയല്ല പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത്.ഞങ്ങൾ ചർച്ചക്ക് തയാറാണ്. അവർ അവരുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കണം. 40 വർഷത്തിന് ശേഷം അഫ്‌ഗാനിൽ സമാധാനവും പുരോഗതിയും ഉണ്ടായിരിക്കുകയാണ്. ഞങ്ങൾക്ക് സമാധാനമുണ്ടാ കുന്നതിൽ മറ്റുള്ളവർ എന്തിനാണ് അലോരസപ്പെടുന്നത്? അഫ്ഗാനിസ്ഥാന്റെ ധൈര്യം പരീക്ഷിക്കാൻ ശ്രമിക്കരുത്. ആർക്കെങ്കിലും അങ്ങിനെ ചെയ്യണമെന്ന് തോന്നിയാൽ അവർ റഷ്യയോടോ അമേരിക്കയോടോ നാറ്റോയോടോ ചോദിക്കണം. അവർ പറഞ്ഞു തരും അഫ്ഗാനോട് കളിക്കുന്നത് നല്ലതല്ലെന്ന്. മുത്തഖി പറഞ്ഞു.

ഇന്ത്യയുമായുള്ള അടുപ്പത്തെ പറ്റിയു ജയശങ്കറുമായുള്ള കൂടിക്കാഴ്‌ചയിൽ മുത്തഖി വ്യക്തമാക്കി. അഫ്ഗാനിൽ ഭഹകമ്പമുണടായപ്പോൾ ഇന്ത്യയാണ് ആദ്യമായി സഹായത്തിനെത്തിയത്. ഇന്ത്യയെ അഫ്ഗാന്റെ അടുത്ത സുഹൃത്തായാണ് ഞങൾ കാണുന്നത്. പരസ്പര ബഹുമാനത്തിലും വ്യാപാര മാനുഷിക ബന്ധങ്ങളിലും അടിയുറച്ച ഒരു ബന്ധമാണ് ആഗ്രഹിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles