20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ഷറം അൽ ഷെയ്ഖ് സമാധാന ഉച്ചകോടി; മോഡി പങ്കെടുക്കാത്തതിൽ വിമർശനവുമായി ശശി തരൂർ എംപി

ന്യുഡൽഹി: ഷറം അൽ ഷെയ്ഖ് സമാധാന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാത്തതിൽ വിമർശനവുമായി ശശി തരൂർ എംപി. വിദേശകാര്യ മന്ത്രി കീർത്തി വർധനായിരുന്നു ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

20 രാഷ്ട്രങ്ങളുടെ തലവന്മാർ ഒത്തുചേർന്ന ഈജിപ്‌തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിരുനെങ്കിലും പങ്കെടുത്തിരുന്നില്ല. ഇതിനെയാണ് ശശി തരൂർ എക്‌സിലൂടെ വിമർശിച്ചത്.

തന്ത്ര പ്രധാനമായ സംയമനനോ അതോ അവസരം നഷ്ടപെടുത്തിയോ എന്നും തരൂർ എക്‌സിൽ ചോദിച്ചു. സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഞാൻ അമ്പരന്നുപോയെന്നും അദ്ദേഹം വ്യക്തമാക്കി.

കീർത്തി വർധന സിംഗിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ നിലവിലുള്ള ഉന്നതരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ നിലപാട് തന്ത്രപരമായ അകലം പാലിക്കാനുള്ള സൂചനയായി കാണാൻ കഴിയുമെന്നും തരൂർ പറഞ്ഞു

 

 

Related Articles

- Advertisement -spot_img

Latest Articles