കോഴിക്കോട്: ദുഃസ്വപ്നങ്ങൾ ഒഴിവാക്കാൻ നടത്തിയ പൂജയുടെ മറവിൽ വിദ്യാർഥിനിയെ മന്ത്രവാദി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചേവായൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. വയനാട് മുട്ടിൽ സ്വദേശിയായ ചോലയിൽ വീട്ടിൽ കുഞ്ഞിമോൻ (42) ആണ് അറസ്റ്റിലായത്. കോഴിക്കോട് പറമ്പിൻകടവ് കുന്നത്തുമലയിലായിരുന്നു മന്ത്രവാദിയെന്ന വ്യാജേന ഇയാൾ താമസിച്ചിരുന്നത്. പ്രശ്‌ന പരിഹാരത്തിനായി അമ്മയോടൊപ്പം വന്ന വിദ്യാഥിനിയയാണ് ഇയാൾ പീഡിപ്പിച്ചത്.
വിദ്യാർഥിനി ദുഃസ്വപ്നങ്ങൾ കാണുന്നതിന് പരിഹാരം കാണാനായി അമ്മയോടൊപ്പം മന്ത്രവാദിയുടെ വീട്ടിലെത്തിയതാണ് സംഭവത്തിന്റെ തുടക്കം. പ്രശ്ന പരിഹാരത്തിന് പൂജ നടത്തണമെന്ന് മന്ത്രവാദി നിർദേശിച്ചു. പൂജക്കായി വീട്ടിലെത്തിയ പെൺകുട്ടിയെ മന്ത്രവാദി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തിയെന്ന് പറഞ്ഞ് ഭീഷണി പെടുത്തുകയും ചെയ്‌തു.
പിന്നീട്, വിദ്യാർഥിനി കോളേജിലേക്ക് പോകുന്നതിനിടെ പ്രതി വീണ്ടും ഉപദ്രവിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഒരു ലോഡ്‌ജിലേക്ക് കൊണ്ടുപോയ പ്രതി അവിടെ വെച്ചും ലൈംഗികമാ യി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. വിദ്യാർഥിനിയുടെ പരാതിയിയെ തുടർന്ന് ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.



