കലിയടങ്ങാതെ; ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് ഇസ്രായേൽ

ടെൽഅവീവ്: ഗാസയിൽ നിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുന്നതിൽ പ്രതികാര നടപടിയുമായി ഇസ്രായേൽ സൈന്യം. ഗാസയിലേക്ക് സഹായമെത്തിക്കാൻ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടി നിർത്തൽ ലംഘിക്കുമെന്ന് സൈന്യം അറിയിച്ചു.

സഹായങ്ങൾ കൈമാറുന്നതിന്റെ ചുമതലയുള്ള സൈനിക ഏജൻസി ഗാസയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ബുധനാഴ്‌ച മുതൽ ഗാസ മുനമ്പിലേക്ക് ദിവസത്തിൽ 300 സഹായ ട്രക്കുകൾ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഇസ്രായേൽ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.

ട്രക്കുകളുടെ എണ്ണം കുറക്കുന്നത് യുഎസ് ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെയും അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇസ്രായേൽ സർക്കാർ പ്രതികരിച്ചിട്ടില്ല.

28 മൃതദേഹങ്ങളിൽ നാലെണ്ണമാണ് തിങ്കളാഴ്‌ച എത്തിച്ചിരുന്നത്. നടപടി വേഗത്തിലാക്കാൻ അന്താരാഷ്ട്ര മധ്യസ്ഥർ വഴി ഇസ്രായേൽ ഹമാസിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles