26.8 C
Saudi Arabia
Sunday, March 22, 2026
spot_img

നെടുമങ്ങാട് സിപിഎം-എസ്‌ഡിപിഐ സംഘർഷം; ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.

തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം-എസ്‌ഡിപിഐ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.ഡിവൈഎഫ്ഐ ആംബുലൻസ് എസ്‌ഡിപിഐ പ്രവർത്തകർ കത്തിച്ചു. എസ്‌ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസുകൾ സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു.

സംഘർഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തി. ഞായറാഴ്‌ച രാത്രി നെടുമങ്ങാട് മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടിൽ പത്തോടെ അതിക്രമിച്ചു കയറിയ എസ്‌ഡിപിഐ പ്രവർത്തകർ ദീപുവിനെ വെട്ടിപ്പരിക്കേൽപിക്കുകയും വീട് ആക്രമിക്കുകയും ചെയ്‌തു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവർത്തകർ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകൾക്ക് വേറെ അക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലർച്ച രണ്ടോടെ നെടുമങ്ങാട് താലൂക്ക് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന ഡിഐഎഫ്ഐ യുടെ ആംബുലൻസ് എസ്‌ഡിപിഐ പ്രവർത്തകർ കത്തിച്ചു.

എസ്‌ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസുകൾ സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. സംഘർഷവുമായി ബന്ധപ്പെട്ട് ആരെയും പോലീസ്‌ കസ്റ്റഡിയിൽ എടുത്തിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎം എസ്‌ഡിപിഐ സംഘർഷം നിലനിൽക്കെയാണ് വീണ്ടും അക്രമം ഉണ്ടായത്.

 

Related Articles

- Advertisement -spot_img

Latest Articles