തമിഴ്‌നാട് സ്വദേശിയെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ജുബൈൽ: തമിഴ്‌നാട് സ്വദേശിയെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ പാർക്കിങ്ങിനടുത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസെത്തി മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രിയിലേക്ക് മാറ്റി.

ജുബൈലിലെ ഒരു കോൺട്രാക്റ്റിംഗ് കമ്പനിയിൽ പെയിന്റിംഗ് ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്‌തു വരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗതിക്കുകയാണ്. പിതാവ്: പുരുഷോത്തമൻ, മാതാവ്: മലർകൊടി,. മരണാനുബന്ധ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവനവിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളണ്ടിയറുമായ സലീം ആലപ്പുഴ അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles