മലപ്പുറം: പുത്തനത്താണി തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. തിരുനാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി സിദ്ധീഖ് (വലിയ പീടിയേക്കൽ അഹമ്മദ് കുട്ടിയുടെ മകൻ), ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
പാങ്ങ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ് സിദ്ധീഖ്. റീഷ മൻസൂർ പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫാണ്. ഒരു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവായ സിദ്ധീഖ് സംഭവ സ്ഥലത്തു വെച്ചും ഭാര്യ റീഷ മൻസൂർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



