28.1 C
Saudi Arabia
Sunday, March 22, 2026
spot_img

വോട്ടർപട്ടിക പരിഷ്‌കരണം (SIR) പ്രവാസികളിൽ ആശങ്ക; പേര് ചേർക്കാൻ മൂന്ന് വഴികൾ

ദമ്മാം: കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) നടപടിക്രമങ്ങൾ പ്രവാസികളിൽ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിൽ, വിദേശത്തുള്ള മലയാളികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലനിർത്താനും ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കനുസരിച്ച് 21 ലക്ഷത്തിലധികം മലയാളി പ്രവാസികൾ ഇപ്പോഴും വോട്ടർപട്ടികക്ക് പുറത്താണ്.

SIR നടപടിക്രമങ്ങളിൽ പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാൻ മൂന്ന് വഴികളാണ് ഉള്ളത്:

നിലവിൽ പേരില്ലാത്ത പ്രവാസികൾ:

ബൂത്ത് ലെവൽ ഓഫീസർ (BLO) വീട്ടിൽ കൊണ്ടുതരുന്ന എന്യൂമറേഷൻ ഫോം പൂരിപ്പിക്കുക.

ഈ ഫോമിൽ, വോട്ടർ വിദേശത്താണെന്ന് കുടുംബത്തിലെ മുതിർന്ന ഒരംഗം വെരിഫൈ ചെയ്‌ത്‌ ഒപ്പിടണം.

നിലവിൽ പട്ടികയിൽ പേരുള്ള പ്രവാസികൾ:

നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഓൺലൈനായി രേഖകൾ അപ്‌ലോഡ് ചെയ്‌ത്‌ പട്ടിക പുതുക്കാം.

BLO വീട്ടിൽ പോയി പരിശോധന നടത്തുമ്പോൾ, വീട്ടുകാരോ കുടുംബാംഗങ്ങളോ പ്രവാസി അവിടെത്തന്നെ താമസിക്കുന്നയാളാണെന്ന് സ്ഥിരീകരിച്ചാൽ മതി.

കുടുംബസമേതം വിദേശത്താണെങ്കിൽ:

കുടുംബസമേതം പുറത്ത് കഴിയുന്നവർക്ക് ഓൺലൈനായി ഫോം സമർപ്പിക്കാൻ കഴിയും.

ഇതിൻ്റെ വെരിഫിക്കേഷനുവേണ്ടി ബന്ധുക്കളോ ബന്ധുക്കളുടെ ബന്ധുക്കളോ BLO-മാർക്ക് മുമ്പാകെ വിശദീകരണം നൽകിയാൽ മതിയാകും.

പ്രധാന ശ്രദ്ധ: വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

വോട്ടർ പട്ടിക പരിശോധന ലിങ്ക്: https://sec.kerala.gov.in/public/voters/lits

ഫോമുകൾക്കായുള്ള ലിങ്ക്: https://sec.kerala.gov.in/public/resources/tg/forms

Related Articles

- Advertisement -spot_img

Latest Articles