കേരളപ്പിറവി ദിനത്തിൽ സുപ്രധാന പ്രഖ്യാപനം; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. വിശപ്പില്ലാത്ത, ഒറ്റപ്പെടാത്ത, എല്ലാവർക്കും തുല്യ അവസരങ്ങളുള്ള ഒരു സമത്വത്തിൽ അധിഷ്ഠിതമായ നവകേരളത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ ആഹ്വാനം ചെയ്‌തു.

സർക്കാരിന്റെ ഈ അവകാശവാദത്തെ ‘ശുദ്ധ തട്ടിപ്പ്’ എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ്.സഭ ബഹിഷ്‍കരിച്ചു. സർക്കാരിന്റെ അവകാശവാദം നിയമസഭയുടെ അവകാശ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ക്ഷേമനിധി കുടിശ്ശിക, കരുണ്യ പദ്ധതിയുടെ കുടിശ്ശിക, സർക്കാർ ജീവനക്കാർക്കുള്ള ഡി.എ. കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനം അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപ്പിക്കുന്ന സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകീട്ട് 5 മണിക്ക് നടന്നു.ക്കും. സംസ്ഥാന മന്ത്രിമാർക്ക് പുറമെ, സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ നടക്കുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles