കണ്ണൂർ: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിൻ്റെ സഹോദരി എ.എൻ. ആമിന (42) തലശ്ശേരി മാടപ്പീടികയിലെ ആമിനാസിൽ വെച്ച് നിര്യാതയായി. പരേതരായ കോമത്ത് ഉസ്മാൻ, എ.എൻ. സറീന എന്നിവരുടെ മകളാണ്.
ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കത്ത്). ഫാത്തിമ നൗറിൻ (സി.എ.), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ എന്നിവരാണ് മക്കൾ. എ.എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നവംബർ 7, വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.



