സ്‌പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന നിര്യാതയായി

കണ്ണൂർ: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിൻ്റെ സഹോദരി എ.എൻ. ആമിന (42) തലശ്ശേരി മാടപ്പീടികയിലെ ആമിനാസിൽ വെച്ച് നിര്യാതയായി. പരേതരായ കോമത്ത് ഉസ്മാൻ, എ.എൻ. സറീന എന്നിവരുടെ മകളാണ്.

ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കത്ത്). ഫാത്തിമ നൗറിൻ (സി.എ.), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ എന്നിവരാണ് മക്കൾ. എ.എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നവംബർ 7, വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ നടക്കും.

 

Related Articles

- Advertisement -spot_img

Latest Articles